കോളിച്ചാലിൽ ലയൺസ് ക്ലബ്ബ് രൂപീകരിച്ചു

Monday 30 March 2026 9:15 PM IST

പാണത്തൂർ : കോളിച്ചാൽ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പാണത്തൂരിൽ പുതിയ ലയൺസ് ക്ലബ്ബ് ആരംഭിച്ചു. കോളിച്ചാൽ പ്രസിഡന്റ് സി ഒ.ജോസിന്റെ അദ്ധ്യക്ഷതയിൽ ലയൺസ് ഗവർണർ രവി ഗുപ്ത ഉദ്ഘാടനം ചെയ്തു. വൈസ് ഗവർണർ ടൈറ്റസ് തോമസ് അംഗത്വം നൽകി. ഡിസ്ട്രിക്ട് ഉപദേഷ്ടാവ് കെ.ഗോപി ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി. ചടങ്ങിൽ എക്സിക്യൂട്ടീവ് സെക്രട്ടറി റീജ ഗുപ്ത, ജില്ലാ സെക്രട്ടറി വി. വേണുഗോപാൽ, റീജിയൻ ചെയർപേഴ്സൻ പി.കുഞ്ഞികൃഷ്ണൻ നായർ, സോൺ ചെയർപേഴ്സൻ എം.എൻ. രാജീവൻ എന്നിവർ സംസാരിച്ചു. എക്സ്റ്റൻഷൻ കമ്മിറ്റി ചെയർമാൻ വിനോദ് കുമാർ സ്വാഗതവും പാണത്തൂർ സെക്രട്ടറി സജിമോൻ നന്ദിയും പറഞ്ഞു.ഭാരവാഹികളായി പി.എൻ.സുനിൽകുമാർ (പ്രസി),കെ.ജി.സജിമോൻ (സെക്രട്ടറി ),ഡോൺ ജോസഫ് (ട്രഷറർ )എന്നിവരെ തിരഞ്ഞെടുത്തു.