വാട്ടർ അതോറിറ്റി എംപ്ലോയിസ് യൂണിയൻ കുടുംബ സംഗമം
Monday 30 March 2026 9:24 PM IST
കാഞ്ഞങ്ങാട്: നവ കേരളമുന്നേറ്റം തുടരാൻ ഇടതുപക്ഷ തുടർച്ചയ്ക്ക് ജീവനക്കാർ അണിനിരക്കണമെന്ന് കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സി ഐ.ടി.യു) കാസർകോട് ജില്ലാ കമ്മിറ്റി കുടുംബ സംഗമം ആഹ്വാനം ചെയ്തു സിനിമാ താരം പി.പി.കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഉറവ് പ്രസിഡന്റ് ബി.സുപ്രിയ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന സെക്രട്ടറി ഇ.സുധാകരൻ, ജില്ലാ സെക്രട്ടറി കെ.വിനോദ്, പ്രസിഡന്റ് എസ്.ഗോവിന്ദ രാജ്, യൂണിയൻ മുൻ സംസ്ഥാന വൈസ് പ്രസിഡന്റും അജാനൂർ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ എം.വി.രാഘവൻ, അക്വാ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.ഗിരീഷ് ബാബു എന്നിവർ പ്രസംഗിച്ചു . ഉറവ് സെക്രട്ടറി ഇ.അനിൽകുമാർ സ്വാഗതവും എം.ജയൻ നന്ദിയും പറഞ്ഞു.ജനത ജില്ലാ കലോത്സവവും ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കുള്ള വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.