മരിച്ചനിലയിൽ കണ്ടത്തി
Tuesday 31 March 2026 1:52 AM IST
പാറശാല: സ്ഥിരമായി കടവരാന്തയിൽ അന്തിയുറങ്ങിയിരുന്ന ആളെ മരിച്ചനിലയിൽ കണ്ടത്തി. പാറശാല പോസ്റ്റ് ഓഫീസ് ജംഗ്‌ഷനിലെ പാറശാല ഗ്രാമപഞ്ചായത്ത് വക ഷോപ്പിംഗ് കോംപ്ലക്സിന്റെ മുകളിലത്തെ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പാറശാല ഇഞ്ചിവിള കാലറത്തല വിളവീട്ടിൽ സതീഷ് (49) ന്റേതാണെന്ന് തിരിച്ചറിഞ്ഞു. അവിവാഹിതനായ ഇദ്ദേഹം മാനസികാസ്വാസ്ഥ്യം ബാധിച്ചയാളാണെന്ന് നാട്ടുകാർ പറയുന്നു. പാറശാല പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി. മൃതദേഹം പാറശാല താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.