ശാന്തിഗിരിയുടെ സ്വയംതൊഴിൽ പദ്ധതി മോഹൻലാൽ ഉദ്ഘാടനം ചെയ്തു
വഴിത്തല: ശാന്തിഗിരിയുടെ ഭിന്നശേഷിക്കാരുടെ കുടുംബങ്ങൾക്കുള്ള സ്വയം തൊഴിൽ പദ്ധതി നടൻ മോഹൻലാൽ, എൽസി വെള്ളാമറ്റത്തിന് തയ്യൽ മെഷിൻ നല്കി ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരുടെ കുടുംബങ്ങളെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുക എന്നതാണ് ഈ സ്വയം തൊഴിൽ പദ്ധതികളുടെ ലക്ഷ്യം.1988 മുതൽ ശാന്തിഗിരി ഭിന്നശേഷിക്കാരുടെ പുനഃരധിവാസ രംഗത്ത് വിവിധങ്ങളായ ക്ഷേമപദ്ധതികൾ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. ഭിന്നശേഷിയുള്ള കുട്ടികൾക്കും, യുവാക്കൾക്കും സൗജന്യ ഹോസ്റ്റൽ സൗകര്യം, തടസ്സരഹിത ഭവന നിർമ്മാണം, സ്വയം തൊഴിൽ പദ്ധതികൾ, മെഡിക്കൽ ക്യാമ്പുകൾ, ബോധവത്കരണ പരിപാടികൾ, കൃത്രിമോപകര ണങ്ങളുടെ വിതരണം, ശാന്തിഗിരി മാര്യജ് ബ്യൂറോ, ശാന്തിഗിരി പ്രിന്റിംഗ് പ്രസ്സ്, ശാന്തിസോഫ്ട്ട് ടെക്‌നോളജീസ്, ശാന്തിഗിരി കോളേജ്, പഠനവൈക ല്യമുള്ള കുട്ടികളുടെ ശാസ്ത്രീയ പരിശീലനം എന്നിവയെല്ലാം ശാന്തിഗിരിയുടെ പ്രവർത്തന മേഖലകളാണ്.