'സ്വീപ്' സൗഹൃദ ക്രിക്കറ്റ് മത്സരം

Tuesday 31 March 2026 4:02 AM IST

ഇടുക്കി: വോട്ടർ ബോധവത്കരണ പരിപാടിയായ സ്വീപിന്റെ ആഭിമുഖ്യത്തിൽ ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നു. ഇന്ന് വൈകിട്ട് 4ന് പൈനാവ് പൂർണിമ ക്ലബ് ഗ്രൗണ്ടിൽ റവന്യു ടീമും പൊലീസ് ടീമും തമ്മിലാണ് മത്സരം. ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട്, സബ് കളക്ടർ അനൂപ് ഗാർഗ്, തിരഞ്ഞെടുപ്പ് നിരീക്ഷകരായ ഹർഷദ് കുമാർ ആർ പട്ടേൽ, ദീപ്തി ഉപ്പൽ, നമിത പട്ടേൽ, ആഷിഷ് കുമാർ, പവൻകുമാർ എന്നിവർ മത്സരം കാണാനെത്തും.