ഹോർമുസ് തുറക്കണം,​ ഇല്ലെങ്കിൽ സർവ നാശം; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

Monday 30 March 2026 11:23 PM IST

ടെ​ഹ്റാ​ൻ​:​ ​ ഹോർമുസ് കടലിടുക്ക് തുറക്കുകയോ സ​മാ​ധാ​ന​ ​ക​രാ​റി​ന് ​വ​ഴ​ങ്ങുകയോ ചെയ്തില്ലെങ്കിൽ ഇറാന് സർവനാശമാകും ഫലമെന്ന് മുന്നറിയിപ്പുമായി യു,​എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ​ ​ഇ​റാ​നി​ലെ​ ​ഊ​ർ​ജ്ജ​ ​പ്ലാ​ന്റു​ക​ളും​ ​എ​ണ്ണ​ ​കി​ണ​റു​ക​ളും​ ​ഖാ​ർ​ഗ് ​ദ്വീ​പും​ ​ജ​ല​ശു​ദ്ധീ​ക​ര​ണ​ ​കേ​ന്ദ്ര​ങ്ങ​ളും​ ​ബോം​ബി​ട്ട് ​ത​ക​ർ​ക്കു​മെ​ന്നാണ് ട്രംപിന്റെ ങീഷണി.ഗ​ൾ​ഫ് ​രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രെ​ ​ഇ​റാ​ൻ​ ​ആ​ക്ര​മ​ണം​ ​രൂ​ക്ഷ​മാ​ക്കി​യ​തി​ന് ​പി​ന്നാ​ലെയുള്ള ​ ​ട്രം​പിന്റെ ​ഭീ​ഷ​ണി​ സ്ഥിതിഗതികൾ ​ ​കൂ​ടു​ത​ൽ​ ​വ​ഷ​ളാ​ക്കി​യേ​ക്കു​മെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ട്.

യു​ദ്ധം​ ​അ​വ​സാ​നി​പ്പി​ക്കാ​ൻ​ ​ഇ​റാ​നി​ലെ​ ​പു​തി​യ​ ​ഭ​ര​ണ​കൂ​ട​വു​മാ​യി​ ​യു.​എ​സ് ​ന​ട​ത്തു​ന്ന​ ​ച​ർ​ച്ച​യി​ൽ​ ​പു​രോ​ഗ​തി​യു​ണ്ടെ​ന്നും​ ​ട്രം​പ് ​അ​വ​കാ​ശ​പ്പെ​ട്ടു.​ ​ഏ​പ്രി​ൽ​ 6​ ​വ​രെ​ ​ഇ​റാ​നി​ലെ​ ​ഊ​ർ​ജ്ജ​ ​കേ​ന്ദ്ര​ങ്ങ​ൾ​ ​ആ​ക്ര​മി​ക്കി​ല്ലെ​ന്നാ​ണ് ​ക​ഴി​ഞ്ഞ​ ​വെ​ള്ളി​യാ​ഴ്ച​ ​ട്രം​പ് ​പ​റ​ഞ്ഞ​ത്.​ ​യു.​എ​സി​ന്റെ​ 3,​​500​ ​മ​റീ​ൻ​ ​സൈ​നി​ക​രും​ ​യു​ദ്ധ​ക്ക​പ്പ​ലും​ ​മേ​ഖ​ല​യി​ലെ​ത്തി​യ​തി​ന് ​പി​ന്നാ​ലെ​യു​ള്ള​ ​ട്രം​പി​ന്റെ​ ​നി​ല​പാ​ട് ​മാ​റ്റം​ ​ഉ​ട​ൻ​ ​ക​ര​യാ​ക്ര​മ​ണം​ ​ഉ​ണ്ടാ​യേ​ക്കു​മെ​ന്ന​ ​സം​ശ​യം​ ​ബ​ല​പ്പെ​ടു​ത്തു​ന്നു.

പാ​ര​ച്യൂ​ട്ടു​ക​ൾ​ ​വ​ഴി​ ​ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ൽ​ ​ഇ​റ​ങ്ങി​ ​ശ​ത്രു​വി​നെ​ ​ആ​ക്ര​മി​ക്കാ​ൻ​ ​വി​ദ​ഗ്ദ്ധ​രാ​യ​ ​ആ​യി​ര​ത്തി​ലേ​റെ​ ​പാ​രാ​ട്രൂ​പ്പ്,​​​അ​മേ​രി​ക്ക​ൻ​ ​സ്പെ​ഷ്യ​ൽ​ ​ഫോ​ഴ്സ് ​അം​ഗ​ങ്ങ​ളും​ ​മേ​ഖ​ല​യി​ലെ​ത്തി​യെ​ന്നും ​റി​പ്പോ​ർ​ട്ടുണ്ട്.​ ​

അ​തിനിടെ കുവൈറ്റിൽ ഇറാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടത് തമിഴ്‌നാട് സ്വദേശിയെന്ന് സ്ഥിരീകരിച്ചു. രാമനാഥപുരം ജില്ലയിലെ കൊളത്തൂർ സ്വദേശിയായ സന്താന ശെൽവം (40) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയിലെ കരാർ ജീവനക്കാരനായിരുന്നു ഇദ്ദേഹം. ഇന്ന് പുലർച്ചെയാണ് കുവൈറ്റിലെ ജല ശുദ്ധീകരണ പ്ലാന്റിന് നേരെ ആക്രമണം ഉണ്ടായത്. ഈ സമയം സന്താന ശെൽവം ഡ്യൂട്ടിയിലുണ്ടായിരുന്നു. ആക്രമണത്തിൽ കെട്ടിടങ്ങൾക്കും മറ്റും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് ജല വൈദ്യുത മന്ത്രാലയം അറിയിച്ചു.സംഭവത്തിൽ എംബസി അഗാധമായ ദുഃഖം രേഖപ്പെടുത്തി. മരിച്ച ഇന്ത്യൻ പൗരന്റെ കുടുംബത്തോടുള്ള അനുശോചനവും എംബസി ഔദ്യോഗിക പ്രസ്‌‌താവനയിലൂടെ അറിയിച്ചു. സംഭവത്തെത്തുടർന്ന് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുന്നതിനായി കുവൈറ്റ് അധികാരികളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും എംബസി വ്യക്തമാക്കി. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് വേണ്ട നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള ഇടപെടൽ തുടരുകയാണെന്നും എംബസി അറിയിച്ചു