5071 കിലോ പടക്കം പിടികൂടി
Tuesday 31 March 2026 8:27 AM IST
ആലപ്പുഴ: വില്പന ലൈസൻസിന്റെ മറവിൽ തുറവൂർ വളമംഗലത്ത് അനധികൃതമായി ഗോഡൗണിലും വീട്ടിലുമായി സൂക്ഷിച്ച 5071 കിലോ പടക്കങ്ങളും നിർമാണസാമഗ്രികകളും പിടിച്ചെടുത്തു. തുറവൂർ പഞ്ചായത്ത് 10-ാം വാർഡിൽ വളമംഗലം വിനിതനിവാസിൽ അനിൽ കുമാറിനെ (48) കുത്തിയതോട് പൊലീസ് അറസ്റ്റുചെയ്തു. പിന്നീട് പൊലീസ് ജാമ്യത്തിൽ വിട്ടയച്ചു. കുത്തിയതോട് എസ്.എച്ച്.ഒ പി.രതീഷ്, എസ്.ഐ ബജിത്ത് ലാൽ, ഗ്രേഡ് എസ്.ഐ സുനിൽകുമാർ, ജോളി മാത്യു സുജീഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ സുനിലാൽ, സി.പി.ഒ രജീഷ്, കിഷോർ ചന്ദ്, അനൂബ്, കെ.പി. ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.