സൈക്കിൾ റാലി സംഘടിപ്പിച്ചു
Tuesday 31 March 2026 7:30 AM IST
ആലപ്പുഴ: വോട്ടവകാശത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി സൈക്കിൾ റാലി സംഘടിപ്പിച്ചു. 'പെഡൽ ചെയ്യൂ ഭാവികെട്ടിപ്പടുക്കൂ' എന്ന മുദ്രാവാക്യവുമായി സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൈക്കിൾ റാലി സിവിൽ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ കെ. ഇമ്പശേഖർ ഉദ്ഘാടനം ചെയ്തു. ജില്ലാ സൈക്ലിംഗ് അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ജെ. സാംസണിന്റെ നേതൃത്വത്തിലാണ് റാലി സംഘടിപ്പിച്ചത്. സ്വീപ് ജില്ലാ നോഡൽ ഓഫീസർ എസ്. രഞ്ജിത്ത്, വിനിത റെഡ്ഡി, മുഹമ്മദ് അഫ്‌സൽ എന്നിവർ നേതൃത്വം നൽകി.