അധിക്ഷേപ കമന്റ്, കേസ്സെടുത്തു
Tuesday 31 March 2026 7:32 AM IST
ആലപ്പുഴ: സോഷ്യൽ മീഡിയയിൽ അമ്പലപ്പുഴ മണ്ഡലം സ്ഥാനാർത്ഥി ജി.സുധാകരന്റെ പ്രചരണ പോസ്റ്ററുകൾക്ക് താഴെ ആക്ഷേപകരമായ കമന്റുകൾ രേഖപ്പെടുത്തിയെന്ന പരാതിയിൽ കയർ വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡിലെ ഉദ്യോഗസ്ഥനായ ഹാരിസ് ഇബ്രാഹിമിനെതിരെ ആലപ്പുഴ സൗത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സർക്കാർ ഉദ്യോഗസ്ഥർ പരസ്യമായി രാഷ്ട്രീയ പ്രചാരണങ്ങളിൽ ഏർപ്പെടുന്നതും ജനപ്രതിനിധികളെയും രാഷ്ട്രീയ നേതാക്കളെയും അധിക്ഷേപിക്കുന്നതും സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മുജീബ് അസീസ് സമർപ്പിച്ച പരാതിയിലാണ് നടപടി.