കുന്നത്തങ്ങാടിയിൽ നൃത്ത വിദ്യാലയം

Tuesday 31 March 2026 12:08 AM IST

തൃശൂർ: പ്രായഭേദമെന്യേ എല്ലാവർക്കും സൗജന്യമായി നൃത്തം അഭ്യസിക്കാൻ വൈറ്റ് സ്‌മോക്ക് റിഥം ഓഫ് ഡാൻസ് എന്ന പേരിൽ നൃത്ത -സംഗീത - അഭിനയ വിദ്യാലയം ആരംഭിക്കുന്നു. കുന്നത്തങ്ങാടിയിൽ ആരംഭിക്കുന്ന വിദ്യാലയം ഇന്ന് രാവിലെ 11ന് നർത്തകി ശ്രുതി ജയൻ ഉദ്ഘാടനം ചെയ്യും. പ്രമുഖ കലാകാരൻമാർക്ക് ചടങ്ങിൽ പുരസ്‌കാരങ്ങൾ നൽകും. കലാമണ്ഡലം ശിവൻ നമ്പൂതിരി പുരസ്‌കാരങ്ങൾ സമ്മാനിക്കും. വൈറ്റ് സ്‌മോക്ക് ഇവന്റ് മാനേജ്‌മെന്റിന്റെ നേതൃത്വത്തിലാണ് വിദ്യാലയം ആരംഭിക്കുന്നത്. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് രേഷ്മ സുരേന്ദ്രൻ, ചെയർമാൻ ജിന്റോ തെക്കിനിയത്ത് എന്നിവർ പങ്കെടുത്തു.