ലഷ്കർ ഭീകരൻ അറസ്റ്റിൽ
ന്യൂഡൽഹി: അനധികൃതമായി താമസിക്കുന്ന ബംഗ്ളാദേശി പൗരൻമാരെ റിക്രൂട്ട് ചെയ്ത് ഡൽഹിയിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട ലഷ്കറെ ത്വയ്ബ ഭീകരൻ പിടിയിൽ. ഷബീർ അഹമ്മദ് ലോൺ ആണ് ഡൽഹിയിൽ സ്പെഷ്യൽ സെല്ലിന്റെ പിടിയിലായത്. ഡൽഹി മെട്രോ സ്റ്റേഷനുകളിൽ രാജ്യവിരുദ്ധ പോസ്റ്ററുകൾ പതിച്ച സംഭവത്തിൽ തമിഴ്നാട്ടിൽ നിന്നടക്കം പിടിയിലായ ഏഴ് ബംഗ്ലാദേശികളും ഒരു ഇന്ത്യക്കാരനും ഉൾപ്പെട്ട സംഘത്തെ നിയന്ത്രിച്ചിരുന്നത് ഇയാളാണ്. ലോണിൽ നിന്ന് പൊലീസ് ബംഗ്ളാദേശി,നേപ്പാളി,പാകിസ്ഥാൻ കറൻസിയുടെ വൻശേഖരവും നേപ്പാളി സിം കാർഡും പിടിച്ചെടുത്തു.