ഷാർജയിലും ദുബായിലും ഇറാൻ ആക്രമണം; കുവൈത്ത് എണ്ണ ടാങ്കറിന് തീപിടിച്ചു
അബുദാബി: യുഎഇയിലെ പ്രധാന നഗരങ്ങളായ ദുബായിലും ഷാർജയിലും ഇറാൻ ആക്രമണം. ദുബായിലെ അൽബദയിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഡ്രോണിന്റെ അവശിഷ്ടം വീണ് കെട്ടിടത്തിന് തീപിടിച്ചു. അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. ഷാർജയിലെ അൽ തുറായ ടെലികോം കമ്പനിയുടെ ഓഫീസിനുനേരെയാണ് ആക്രമണമുണ്ടായത്. അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം.
ദുബായ് തീരത്തെ എണ്ണ ടാങ്കറുകൾക്ക് നേരെയും ഡ്രോൺ ആക്രമണമുണ്ടായി. തീരത്തുനിന്നും 34 നോട്ടിക്കൽ മൈൽ അകലെയായിരുന്നു ആക്രമണം നടന്നത്. ആളപായമില്ലെന്നാണ് വിവരം. ടാങ്കറിലുണ്ടായിരുന്ന 24 ജീവനക്കാരും സുരക്ഷിതരാണെന്നാണ് വിവരം. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കുവൈത്തിന്റെ എണ്ണ കപ്പലായ അൽ സലാമിക്കുനേരെയാണ് ആക്രമണമുണ്ടായത്. 3,19,660 ടൺ ഇന്ധനശേഷിയാണ് കപ്പലിനുള്ളത്. കപ്പലിൽ പൂർണമായും എണ്ണ നിറച്ചിരുന്നതിനാൽ ചോർച്ചയുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് കുവൈത്ത് പെട്രോളിയം കോർപറേഷൻ വ്യക്തമാക്കി.
Authorities in Dubai confirm their response to an incident involving a drone affecting a Kuwaiti oil tanker in Dubai waters (Anchorage “E”), with no injuries reported. Maritime firefighting teams are currently working to bring the fire under control and manage the incident in…
— Dubai Media Office (@DXBMediaOffice) March 30, 2026