ഒറ്റ ഉപയോഗത്തിൽ താരൻ മാറും, മുടി ഇരട്ടി വേഗത്തിൽ വളരും; ഈ ഷാംപൂ വീട്ടിൽ തയ്യാറാക്കി ഉപയോഗിക്കൂ

Tuesday 31 March 2026 12:17 PM IST

താരൻ കാരണം ബുദ്ധിമുട്ടാത്തവർ വളരെ കുറവാണ്. ശിരോചർമത്തിൽ ജലാംശം കുറയുന്നതും, അഴുക്കും പൊടിയും നിറഞ്ഞ കാലാവസ്ഥയും ഒക്കെയാണ് ഇതിന് പ്രധാന കാരണം. താരൻ മാറുന്നതിന് വേണ്ടി നിങ്ങൾ പല തരത്തിലുള്ള മാർഗങ്ങൾ പരീക്ഷിച്ച് മടുത്തിട്ടുണ്ടാവും. താരൻ എന്നത് നമുക്ക് ശാശ്വതമായി പരിഹാരം കാണാൻ കഴിയുന്ന ഒരു പ്രശ്നമല്ല എന്ന് മനസിലാക്കണം. അതിനാൽ തന്നെ കൃത്യമായ മുടി സംരക്ഷണം അനിവാര്യമാണ്. താരൻ ഒഴിവാക്കി മുടി കൊഴിച്ചിൽ തടയാൻ സഹായിക്കുന്ന ഒരു നാച്വറൽ ഷാംപൂ അറിയാം. ഇത് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്.

ആവശ്യമായ സാധനങ്ങൾ

വെള്ളം - ആവശ്യത്തിന്

ആര്യവേപ്പില - രണ്ട് പിടി

ഫ്ലാക്‌സീഡ് - 2 സ്‌പൂൺ

ഷാംപൂ ബേസ് - 1 ഗ്ലാസ്

തയ്യാറാക്കുന്ന വിധം

ഒന്നര ഗ്ലാസ് വെള്ളത്തിൽ ആര്യവേപ്പിലയിട്ട് നന്നായി തിളപ്പിച്ച് കുറുക്കിയെടുത്ത് ഒരു രാത്രി മുഴുവൻ വയ്‌ക്കണം. പിറ്റേന്ന് രാവിലെ കുറച്ച് വെള്ളത്തിൽ ഫ്ലാക്‌സീഡ് ചേർത്ത് നന്നായി തിളപ്പിച്ച് അരിച്ച് വയ്‌ക്കുക. അൽപ്പ സമയം കഴിയുമ്പോൾ ഇത് ജെൽ രൂപത്തിലാകും. ആര്യവേപ്പില വെള്ളവും ഫ്ലാക്‌സീഡ് ജെല്ലും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് ഷാംപൂ ബേസും ചേർത്ത് ഒരു ബോട്ടിലിലാക്കി അടച്ച് സൂക്ഷിക്കുക.

ഉപയോഗിക്കേണ്ട വിധം

ഈ ഷാംപൂ ദിവസവും ഉപയോഗിക്കാവുന്നതാണ്. തലയിലെ എണ്ണയും താരനും പേൻ ശല്യവും ഒഴിവാക്കി മുടി വളരാൻ വളരെ നല്ലതാണ്.