പരിശീലന ക്ലാസ് ഒഴിവാക്കണം
Wednesday 01 April 2026 12:39 AM IST
കോട്ടയം : പെസഹാ വ്യാഴം, ദു:ഖവെള്ളി ദിനങ്ങളിലെ തിരഞ്ഞെടുപ്പ് പരിശീലന ക്ലാസിൽ നിന്ന് ക്രൈസ്തവ വിശ്വാസികളായ അദ്ധ്യാപകരെയും, ജീവനക്കാരെയും ഒഴിവാക്കണമെന്ന് മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ ആവശ്യപ്പെട്ടു. സൗകര്യപ്രദമായ മറ്റൊരുദിവസം ഇതിനായി മാറ്റിവയ്ക്കണം. ഈ ദിനങ്ങൾ ലക്ഷ്യം വച്ച് പരീക്ഷകൾ പോലും നടത്തുന്നതിനുള്ള നീക്കങ്ങളുണ്ടായി എന്നത് സങ്കടകരമാണ്. ദേവാലയങ്ങളിലെ പ്രത്യേക ചടങ്ങുകളിൽ സംബന്ധിക്കുവാനുള്ള വിശ്വാസികളുടെ അവകാശത്തെ കവർന്നെടുക്കുന്നത് നീതികരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.