ഉച്ചഭക്ഷണ വിതരണം
Wednesday 01 April 2026 12:40 AM IST
കുറവിലങ്ങാട് : കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിൽ ഇന്ന് മുതൽ ഉച്ചഭക്ഷണവും ഞീഴൂർ നിത്യസഹായകൻ ട്രസ്റ്റ് നൽകും. കാട്ടാമ്പാക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന ട്രസ്റ്റ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പത്തു വർഷമായി മുടങ്ങാതെ രാത്രി ഭക്ഷണം നൽകുന്നുണ്ട്. ഇന്ന് ഉച്ചയ്ക്ക് 12 ന് ആശുപത്രി സൂപ്രണ്ട് സിനീഷ് പി.ജോയി ഉച്ചഭക്ഷണം വിതരണം ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡന്റ് അനിൽ ജോസഫിനെ ചടങ്ങിൽ ആദരിക്കും. ഉഴവൂർ, വൈക്കം, കൂടല്ലൂർ ആശുപത്രികളിൽ ഒരു നേരം ഭക്ഷണവും സഞ്ജീവനി ബഡ്‌സ് സ്‌കൂളിലും അമ്മവീട് അഗതിമന്ദിരത്തിലും ട്രസ്റ്റ് ഭക്ഷണം നൽകി വരുന്നു.