ഗണിത ചരിത്ര സെമിനാർ
Wednesday 01 April 2026 12:41 AM IST
തലയോലപ്പറമ്പ് : ദേവസ്വം ബോർഡ് കോളേജ് ഐ.ക്യു.എ.സിയുടെ നേതൃത്വത്തിൽ രസതന്ത്രം, ഗണിതശാസ്ത്രം, മലയാളം വിഭാഗങ്ങളുടെ സഹകരണത്തോടെ സയൻസ് ഫോറവുമായി ചേർന്ന് പൗരാണിക ഗണിതത്തിന്റെ കേരള സ്റ്റോറി എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഇ - ലേണിംഗ് സെന്ററിൽ നടത്തിയ പരിപാടി പ്രിൻസിപ്പൾ ഡോ. ആർ.അനിത ഉദ്ഘാടനം ചെയ്തു. ഐ.ക്യു.എ.സി കോ-ഓർഡിനേറ്റർ ഡോ. ജി. ഹരി നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ക്യാപ്ടൻ ലിറ്റി ചാക്കോ മുഖ്യപ്രഭാഷണം നടത്തി. ലിനി മറിയം മാത്യു, ഡോ. വി.മഞ്ജു, കെ.എം.സരിത എന്നിവർ പ്രസംഗിച്ചു.