വിരമിക്കുന്നവർക്കായി  ഒരു സ്‌നേഹസിനിമ

Wednesday 01 April 2026 12:41 AM IST

കോട്ടയം: വിരമിക്കുന്ന പ്രിയപ്പെട്ടവരോടുള്ള സ്‌നേഹവും കടപ്പാടും പ്രകടിപ്പിച്ച് ഒരു ഹ്രസ്വചിത്രം. നാട്ടകം ഗവ.പോളിടെക്‌നിക് കോളേജിൽ നിന്ന് ഈ വർഷം വിരമിക്കുന്ന ജീവനക്കാരുടെ പ്രവർത്തനങ്ങളും അവരുടെ സമർപ്പണവും ഇതിവൃത്തമാക്കി രണ്ട് അദ്ധ്യാപകർ ചേർന്നാണ് 10 മിനിട്ട് ദൈർഘ്യമുള്ള ദശാബ്ദങ്ങളുടെ സമർപ്പണം എന്ന ഹ്രസ്വചിത്രം ചിത്രീകരിച്ചത്.

ഇലക്ട്രോണിക്‌സ് എൻജിനിയറിംഗ് വിഭാഗം എച്ച്.ഒ.ഡി ഇൻ-ചാർജ് എം.ആർ.സുമ, സിവിൽ എൻജിനിയറിംഗ് വിഭാഗം ട്രേഡ് ഇൻസ്ട്രക്ടർ ജിജി വി.പണിക്കർ, പി.ടി.എസ് സ്റ്റാഫ് കെ.എസ്.സൗഭാഗ്യവതി എന്നിവരാണ് വിരമിക്കുന്നത്‌. സിവിൽ എൻജിനിയറിംഗ് വിഭാഗത്തിലെ ട്രേഡ്‌സ്മാൻ ടി.കെ.അമൽ സംവിധാനവും ചിത്രീകരണവും നിർവഹിച്ചു.