വിജ്ഞാപനം പിൻവലിക്കണം
Wednesday 01 April 2026 12:42 AM IST
കോട്ടയം : നിയമസഭാ തിരഞ്ഞെടുപ്പിൽ കെ റെയിൽ സിൽവർലൈൻ അനുകൂലികൾക്ക് വോട്ടില്ലന്ന് സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പദ്ധതി നടപ്പാക്കാൻ സർക്കാർ നടത്തിയ നീക്കത്തിനെതിരെ സമരം നടത്തിയവരുടെ മേൽ എടുത്തിട്ടുള്ള കേസുകൾ പിൻവലിക്കാനോ, സർവേ നമ്പർ ഉൾപ്പെടുത്തി പുറപ്പെടുവിച്ചിട്ടുള്ള വിജ്ഞാപനം പിൻവലിക്കാനോ തയ്യാറാകാത്ത സാഹചര്യത്തിൽ പദ്ധതി പിൻവലിച്ച് ഉത്തരവിറക്കും വരെ സമരം തുടരും. സംസ്ഥാന ചെയർമാൻ എം.പി.ബാബുരാജ്, ജനറൽ കൺവീനർ എസ്. രാജീവൻ, കെ. ശൈവപ്രസാദ്, ബാബു കുട്ടൻ ചിറ, വിനു കുര്യാക്കോസ്, മിനി കെ.ഫിലിപ്പ് എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.