ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്‌സ്
Wednesday 01 April 2026 12:43 AM IST
കോട്ടയം : എം.ജി സർവകലാശാലയിലെ ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് നടത്തുന്ന ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്‌സിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. നാട്ടിലും വിദേശത്തും ആശുപത്രികളിൽ ഡോക്ടർമാരെയും നഴ്‌സുമാരെയും സഹായിക്കുന്ന അസിസ്റ്റന്റ് നഴ്‌സ് തസ്തികയിലും കെയർ ഹോമുകളിൽ കെയർ ഗിവറായും ജോലി ലഭിക്കുന്നതിന് ഉപകരിക്കും. പ്രായപരിധിയില്ല. ഓഫ് ലൈൻ, ഓൺലൈൻ ക്ലാസുകളുണ്ടാകും. മൂന്ന് മാസം, ആറുമാസം, ഒരു വർഷം ദൈർഘ്യമുള്ള കോഴ്‌സിൽ ആശുപത്രി പരിശീലനവും പ്ലേസ്‌മെന്റ് സഹായവും ലഭിക്കും. ഫോൺ : 9946299964, 8891391580