ട്രിവാൻഡ്രം മാരത്തൺ മൂന്നാം പതിപ്പ്

Wednesday 01 April 2026 1:40 AM IST

തിരുവനന്തപുരം: എ.ഐ,ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ് ടി സംഘടിപ്പിക്കുന്ന ട്രിവാൻഡ്രം മാരത്തണിന്റെ മൂന്നാം പതിപ്പ് നവംബർ 15ന് നടക്കും.തിരുവനന്തപുരത്തെ ഏറ്റവും വലിയ മാരത്തണിൽ നാല് വ്യത്യസ്ത വിഭാഗങ്ങളിലായി 15,000ലേറെപ്പേർ പങ്കെടുക്കും. ഫുൾ മാരത്തൺ, ഹാഫ് മാരത്തൺ, 10 കെ റൺ, 5 കെ റൺ എന്നിങ്ങനെ നാലു വിഭാഗങ്ങളാണുള്ളത്. യു എസ് ടി ക്യാമ്പസിൽ നിന്ന് ആരംഭിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് ക്യാമ്പസിൽ സമാപിക്കുന്ന വിധത്തിലാണ് മാരത്തൺ. മാരത്തണിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷൻ ലിങ്ക്- https://mysamay.in/public/event/info/e3e02f08-0651-493f-b7eb-953a359bf17f%3Fcmeta%3DNsVT4A0i27. വിവരങ്ങൾക്ക്: https://www.trivandrummarathon.com