അപേക്ഷിക്കാം
Wednesday 01 April 2026 1:41 AM IST
തിരുവനന്തപുരം: ഫ്രീഡം ഫിഫ്ടി കൾച്ചറൽ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ഡോ.അംബേദ്കർ സ്മാരക പുരസ്‌കാരത്തിന് അപേക്ഷിക്കാം. 14ന് വൈകിട്ട് 4ന് തിരുവനന്തപുരം പ്രസ് ക്ലബിൽ നടക്കുന്ന ഡോ.അംബേദ്കർ ജയന്തി ആഘോഷത്തിൽ പുരസ്‌കാരം നൽകും. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർ അവരുടെ വിശദവിവരം താഴെ പറയുന്ന വാട്സ്ആപ്പ് നമ്പരിൽ അയയ്ക്കുക. റസൽ സബർമതി: 9539438681,പിരപ്പൻകോട് ശ്യാംകുമാർ: 9447862699.