പെരുമ്പാവൂർ സ്വദേശി യു.കെ.യിൽ മരണമടഞ്ഞു

Wednesday 01 April 2026 1:20 AM IST

പെരുമ്പാവൂർ: കാഞ്ഞിരക്കാട് കുടിലുങ്ങൽ പരേതനായ പരീതിന്റെ മകൻ കെ.പി. അലിയാർ (68) ഇംഗ്ലണ്ടിൽ മരണമടഞ്ഞു. ദിവസങ്ങൾക്ക് മുമ്പ് കുടുംബത്തോടൊപ്പം സന്ദർശന വിസയിൽ യു.കെയിലുള്ള മകന്റെയടുത്ത് എത്തിയതായിരുന്നു. ഭാര്യ: സൽമ. മക്കൾ: രുക്‌സാന, ഹിസ്‌ന, ഹക്കിം (യു.കെ). മരുമക്കൾ: സുധീർ, അഷ്‌റഫ്, ബിസ്മിയ്യു (യു.കെ.) നടപടിക്രമങ്ങൾ പൂർത്തിയാക്കി അടുത്ത ദിവസം തന്നെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്ന യു.കെ.യിലെ കെ.എം.സി.സി. വെൽഫെയർ വിഭാഗം അറിയിച്ചു.