മീഡിയനിൽ ടൂവീലർ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

Wednesday 01 April 2026 1:24 AM IST

വൈപ്പിൻ: കണ്ടെയ്‌നർ റോഡിൽ ഫാക്ട് ജംഗ്ഷനിലെ മീഡിയനിൽ ടൂവീലർ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. അഴീക്കൽ ശ്രീ മല്ലികാർജുന ക്ഷേത്രത്തിനു പടിഞ്ഞാറ് പുതുവൽ സ്ഥലത്ത് ഷീനിൽ (29) ആണ് മരിച്ചത്. വൈപ്പിനിൽ നിന്ന് കണ്ടെയ്‌നർ റോഡ്‌വഴി അങ്കമാലിയിൽ ഭാര്യയുടെ വീട്ടിൽ പോകുമ്പോൾ തിങ്കൾ രാത്രി പത്തോടെയാണ് സംഭവം. കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം മുരുക്കുംപാടം പൊതുശ്മശാനത്തിൽ സംസ്‌കരിച്ചു. അച്ഛൻ: ഷാജി. അമ്മ: ജയന്തി. ഭാര്യ: ഐശ്വര്യ.