മേലാങ്കോട്ട് സ്ക്കൂൾ വാർഷികവും യാത്രയയപ്പും
Tuesday 31 March 2026 10:00 PM IST
കാഞ്ഞങ്ങാട്:മേലാംങ്കോട്ട് എ.സി കണ്ണൻ നായർ സ്മാരക ഗവ.യുപി സ്കൂൾ വാർഷികവും സർവീസിൽ നിന്നും വിരമിക്കുന്ന ഹെഡ്മാസ്റ്റർ കെ.വി.നാരായണനുള്ള യാത്രയയപ്പും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദനവും ഹൊസ്ദുർഗ് സീനിയർ സിവിൽ ജഡ്ജ് എം സി ബിജു ഉദ്ഘാടനം ചെയ്തു. പി.എൻ.വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വികസന സമിതിയുടെ ഉപഹാരം പി. അപ്പുക്കുട്ടൻ കെ.വി.നാരായണന്നൽകി.വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവർക്ക് എ ഇ ഒ കെ സുരേന്ദ്രൻ ഉപഹാരം സമ്മാനിച്ചു. എം.രാഘവൻ, പ്രസേനൻ എന്നിവർ സംസാരിച്ചു. കെ.വി.സൈജു സ്വാഗതവും കെ.വി.ശ്രീകല നന്ദിയും പറഞ്ഞു. കുട്ടികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും പി.ടി.എ അംഗങ്ങളുടെയും വൈവിധ്യമാർന്ന നിരവധി പരിപാടികളും അരങ്ങേറി.