ആക്ഷേപഹാസ്യവുമായി ശാലിയ പൊറാട്ട്

Tuesday 31 March 2026 10:14 PM IST

ഉദുമ:പൂരോത്സവത്തിനു സമാപനം കുറിച്ച് ആചാരവിധി പ്രകാരം ശാലിയ പൊറാട്ട് അരങ്ങേറി. പടിഞ്ഞാർ തെരു ഒദോത്ത് തെരുവത്തമ്പലം ശ്രീ ചൂളിയാർ ഭഗവതി ക്ഷേത്രത്തിലെ പൂരോത്സവത്തോടനുബന്ധിച്ച് പൂരംകുളി ദിവസമാണ് ശാലിയ പൊറാട്ട് അരങ്ങിലെത്തിയത്. പശ്ചിമേഷ്യയിൽ നടക്കുന്ന യുദ്ധം, നിയമസഭാ തിരഞ്ഞെടുപ്പ്, സ്ത്രീ പീഡനം തുടങ്ങി ആനുകാലിക സംഭവങ്ങൾ ചിരിയുടെ മേമ്പൊടി ചേർത്ത് അവതരിപ്പിച്ചത് കാണികളെ ഏറെ ആകർഷിച്ചു. കാഞ്ഞങ്ങാട് ലക്ഷ്മിനഗർ ശ്രീ അറയിൽ ഭഗവതി ദേവാലയത്തിലും പൂരംകുളി ദിവസം ശാലിയ പൊറാട്ട് അരങ്ങിലെത്തി. വേഷ പ്രച്ഛന്നരായി ആക്ഷേപഹാസ്യം ചൊരിഞ്ഞ യുവാക്കൾ കാണാനെത്തിയവരിൽ കൗതുകം ജനിപ്പിച്ചു.പൂരം കളിക്കു ശേഷമായിരുന്നു ഇവിടെ ശാലിയ പൊറാട്ട്.