പൂരംകുളി ദിനത്തിൽ ക്ഷേത്രങ്ങളിലെത്തി സി.എച്ച് കുഞ്ഞമ്പു
Tuesday 31 March 2026 10:18 PM IST
ഉദുമ: പൊതു പ്രചാരണ പരിപാടിയുടെ തിരക്കിനിടയിൽ, പൂരംകുളി ഉത്സവം പ്രമാണിച്ച് ഉദുമ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി സി എച്ച് കുഞ്ഞമ്പു കൂടുതലും ചിലവിട്ടത് ക്ഷേത്രങ്ങളിലായിരുന്നു.ഉത്തരമലബാറിന്റെ സവിശേഷ ഉത്സവമായ പൂരോത്സവത്തിന്റെ അവസാന നാളിലാണ് ചൊവ്വാഴ്ച ദേവീ ക്ഷേത്രങ്ങളിൽ അതിവിശിഷ്ടമായ ആഘോഷങ്ങൾ നടക്കുന്നത്.കൊളത്തൂർ, കരിച്ചേരി, കല്ല്യോട്ട്, അംബാപുരം, മുച്ചിലോട്ട്, ഉദുമ പടിഞ്ഞാർ, കളനാട്, ചേരൂർ തുടങ്ങിയ ഭഗവതി ക്ഷേത്രങ്ങളിലാണ് സന്ദർശിച്ചത്. ഇന്ന് ബേഡടുക്ക പഞ്ചായത്തിലാണ് സ്ഥാനാർത്ഥിയുടെ പൊതുപര്യടനം. മുൻ എം.എൽ.എ കെ.കുഞ്ഞിരാമൻ അടക്കമുള്ള എൽ.ഡി.എഫ് നേതാക്കളും ഇന്നലെ പൂരോത്സവം നടക്കുന്ന ക്ഷേത്രങ്ങളിലെത്തിയ സി.എച്ച്.കുഞ്ഞമ്പുവിനെ അനുഗമിച്ചു.