ലഹരിക്കേസിൽ യുവാവിന് 3 വർഷം തടവും പിഴയും

Wednesday 01 April 2026 7:46 AM IST

ആലപ്പുഴ: ലഹരി ഗുളിക കൈവശം വച്ചതിന് പിടിയിലായ പ്രതിക്ക് മൂന്ന് വർഷം തടവും 25000 രൂപ പിഴയും വിധിച്ചു. വഴിചേരി ദേശത്ത് കുമാർ നിവാസിൽ റോബർട്ടിനാണ് (46) ആലപ്പുഴ അഡിക്ഷൻ സെഷൻസ് കോടതി മൂന്ന് ജഡ്ജ് എം.സുഹൈബ് ശിക്ഷിച്ചത്. 2017 ജനുവരി നാലിനാണ് കേസിനാസ്പദമായ സംഭവം. പ്രതിയെ ആലപ്പുഴ നഗരസഭ വക കെട്ടിടത്തിൽ നിന്ന് 63 എണ്ണം നൈട്രോസെപ്പാം ടാബ്‌ലറ്റുകളുമായി ആലപ്പുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ട‌ർ പി.വിനയകുമാറിന്റെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു. കേസിൽ പ്രോസ്സിക്യൂഷന് വേണ്ടി എൻ.ഡി.പി.എസ് സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ വി.വി.ജയചന്ദ്രൻ ഹാജരായി.