പ്രവാസി കുടുംബ സംഗമം
Wednesday 01 April 2026 8:51 AM IST
മാവേലിക്കര: കേരള പ്രവാസി സംഘം മാവേലിക്കര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കുടുംബ സംഗമം കേരള പ്രവാസി സംഘം ജില്ലാ പ്രസിഡൻ്റ് ഹാഷിം അരീപ്പുറത്ത് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് തോമസ് കെ.സാമുവൽ അധ്യക്ഷനായി. ഏരിയ സെക്രട്ടറി എസ്.ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. കെ.ആർ പ്രഭാകരക്കുറുപ്പ്, ബിജു ചെറിയാൻ എന്നിവർ സംസാരിച്ചു. പ്രവാസിയും മാവേലിക്കരയിലെ വ്യാപാരിയുമായ ഹരികൃഷ്ണനെ അനുമോദിച്ചു. അനൂപ് മാത്യു പോൾ സ്വാഗതവും ജയൻ നന്ദിയും പറഞ്ഞു. ഇടത് സ്ഥാനാർത്ഥി എം.എസ് അരുൺകുമാറിനെ വിജയിപ്പിക്കണമെന്ന് യോഗം അഭ്യർഥിച്ചു.