മാടൻമോക്ഷം നാടക ശില്പികൾക്ക് ആദരം
Wednesday 01 April 2026 8:52 AM IST
ചാരുംമൂട് : ഇടപ്പോൺ ശാന്തിതീരം അഭയകേന്ദ്രത്തിൽ നന്മ ചാരിറ്റബിൾ ട്രസ്റ്റ് നാടക കലാകാരൻമാർക്ക് ആദരവ് നൽകി. ജനശ്രദ്ധയാകർഷിച്ച ആലപ്പുഴ മരുതം തിയേറ്റേഴ്സിന്റെ മാടൻ മോക്ഷം നാടകത്തിലെ അഭിന നേതാക്കൾക്കും സാങ്കേതിക പ്രവർത്തകർ, അണിയറ പ്രവർത്തകർ എന്നിവർക്കുമാണ് ആദരവ് നൽകിയത്. ചടങ്ങ് റോസ് മോഹൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ എ.കെ.കടമ്പാട്ട് അധ്യക്ഷത വഹിച്ചു. മാനേജിംഗ് ട്രസ്റ്റി വി.പി. ബീജ,ഭരണിക്കാവ് രാധാകൃഷണൻ,സൂര്യ വിജയകുമാർ, മീനം രാജേഷ് അഭിനയപ്രതിഭകളായ പ്രമോദ് വെളിയനാട്, ജയചന്ദ്രൻ തകഴി ക്കാരൻ, കെ.ബി.അജയകുമാർ എന്നിവർ സംസാരിച്ചു.