രണ്ടാംഘട്ട റാൻഡമൈസേഷൻ പൂർണം, ജില്ലയിൽ 1898 പോളിംഗ് സ്റ്റേഷനുകൾ
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പോളിംഗ് സ്റ്റേഷനുകളിലേക്ക് വോട്ടിംഗ് യന്ത്രങ്ങൾ ഏതെന്ന് തീരുമാനിക്കുന്ന രണ്ടാംഘട്ട റാൻഡമൈസേഷൻ നടപടികൾ പൂർത്തിയായി.
പൊതുനിരീക്ഷകന്റെയും നിയമസഭാ മണ്ഡല വരണാധികാരിയുടെയും നേതൃത്വത്തിൽ സ്ഥാനാർത്ഥികളുടെ പ്രതിനിധികളുടെയും സാന്നിദ്ധ്യത്തിൽ അതത് വരണാധികാരികളുടെ കാര്യാലയത്തിലാണ് രണ്ടാം ഘട്ട റാൻഡമൈസേഷൻ നടന്നത്. ജില്ലയിൽ ഒമ്പത് മണ്ഡലങ്ങളിലായി 1898 പോളിംഗ് സ്റ്റേഷനുകളാണുള്ളത്.
അരൂർ: 210 പോളിംഗ് സ്‌റ്റേഷനുകളിലേക്കായി റിസർവ് ഉൾപ്പെടെ 241 ബാലറ്റ് യൂണിറ്റുകളും കണ്‍ട്രോള്‍ യൂണിറ്റുകളും 256 വിവിപാറ്റുകളുമാണ് അനുവദിച്ചിരിക്കുന്നത്.
ചേർത്തല: മണ്ഡലത്തിൽ 230 പോളിംഗ് സ്‌റ്റേഷനുകളിലേക്കായി റിസർവ് ഉൾപ്പെടെ 264 ബാലറ്റ് യൂണിറ്റുകളും കണ്‍ട്രോൾ യൂണിറ്റുകളും 280 വിവിപാറ്റുകളുമാണ് അനുവദിച്ചിരിക്കുന്നത്.
ആലപ്പുഴ: 219 പോളിംഗ് സ്‌റ്റേഷനുകളിലേക്കായി റിസർവ് ഉൾപ്പെടെ 251 ബാലറ്റ് യൂണിറ്റുകളും കണ്‍ട്രോള്‍ യൂണിറ്റുകളും , 267 വിവിപാറ്റുകളുമാണ് അനുവദിച്ചിരിക്കുന്നത്.
അമ്പലപ്പുഴ: 195 പോളിംഗ് സ്‌റ്റേഷനുകളിലേക്കായി റിസർവ് ഉൾപ്പെടെ 224 ബാലറ്റ് യൂണിറ്റുകളും കൺട്രോൾ യൂണിറ്റുകളും 237 വിവിപാറ്റുകളുമാണ് അനുവദിച്ചിരിക്കുന്നത്.
കുട്ടനാട്: 180 പോളിംഗ് സ്‌റ്റേഷനുകളിലേക്കായി റിസർവ് ഉൾപ്പെടെ 207 ബാലറ്റ് യൂണിറ്റുകളും കണ്‍ട്രോള്‍ യൂണിറ്റുകളും 219 വിവിപാറ്റുകളുമാണ് അനുവദിച്ചിരിക്കുന്നത്.
ഹരിപ്പാട്: 204 പോളിംഗ് സ്‌റ്റേഷനുകളിലേക്കായി റിസർവ് ഉൾപ്പെടെ 234 ബാലറ്റ് യൂണിറ്റുകളും കണ്‍ട്രോള്‍ യൂണിറ്റുകളും 248 വിവിപാറ്റുകളുമാണ് അനുവദിച്ചിരിക്കുന്നത്.
കായംകുളം: 225പോളിംഗ് സ്‌റ്റേഷനുകളിലേക്കായി റിസർവ് ഉൾപ്പെടെ 258 ബാലറ്റ് യൂണിറ്റുകളും കൺട്രോള്‍ യൂണിറ്റുകളും 274 വിവിപാറ്റുകളുമാണ് അനുവദിച്ചിരിക്കുന്നത്.
മാവേലിക്കര: 226 പോളിംഗ് സ്‌റ്റേഷനുകളിലേക്കായി റിസർവ് ഉൾപ്പെടെ 259 ബാലറ്റ് യൂണിറ്റുകളും കണ്‍ട്രോള്‍ യൂണിറ്റുകളും 275 വിവിപാറ്റുകളുമാണ് അനുവദിച്ചിരിക്കുന്നത്.
ചെങ്ങന്നൂർ: 209 പോളിംഗ് സ്‌റ്റേഷനുകളിലേക്കായി റിസർവ് ഉൾപ്പെടെ 240 ബാലറ്റ് യൂണിറ്റുകളും കൺട്രോൾ യൂണിറ്റുകളും 254 വിവിപാറ്റുകളുമാണ് അനുവദിച്ചിരിക്കുന്നത്.