യു.ഡി.എഫിനെ പിന്തുണയ്ക്കും

Wednesday 01 April 2026 12:04 AM IST

ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് അനുകൂലമായി വിധിയെഴുതുമെന്ന് എസ്.സി, എസ്.ടി ആനുപാതിക പ്രാതിനിധ്യ പ്രക്ഷോഭസമിതി (എ.പി.പി.എസ്) ഭാരവാഹികൾ അറിയിച്ചു. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെ അവകാശങ്ങളെ ഭരണഘടനാപരമായും അല്ലാതെയും അവഗണിച്ച എൽ.ഡി.എഫ് സർക്കാരിനെതിരെയാണിത്. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ പട്ടികജാതി ഫണ്ടിന്റെ വിനിയോഗവും നടത്തിപ്പും പരിശോധിക്കാൻ സ്റ്റാട്ട്യൂട്ടറി ബോഡി ഉണ്ടാകുമെന്ന് ഉറപ്പുനൽകിയിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. ജനറൽസെക്രട്ടറി എ. ശശിധരൻ, ഓൾ കേരള വർണവ സൊസൈറ്റി പ്രസിഡന്റ് പി.ഇ. വേണുഗോപാൽ, ഭാരതർ മഹാജനസഭ പ്രസിഡന്റ് എസ്. സജത്ത്, പി.ഡി. സുരേഷ്, പി.വി.നടേശൻ എന്നിവർ പങ്കെടുത്തു.