നികുതി ഇളവ് സർക്കാരിന് പിൻവലിക്കാം
Wednesday 01 April 2026 2:09 AM IST
ന്യൂഡൽഹി: പൊതുതാത്‌പര്യം മുൻനിറുത്തി നികുതി ഇളവുകൾ പിൻവലിക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും അത് അനിശ്ചിതമായി തുടരണമെന്ന് ആവശ്യപ്പെടാൻ സ്വീകർത്താവിന് അവകാശമില്ലെന്നും സുപ്രീം കോടതി. ഇളവ് എടുത്തുകളയാനും സർക്കാരിന് കഴിയുമെന്ന് ജസ്റ്റിസുമാരായ പി.എസ്. നരസിംഹയും അലോക് ആരാധെയും അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. സ്വന്തം ആവശ്യത്തിനുള്ള വ്യാവസായിക ഉത്പാദനത്തിന് വൈദ്യുതിക്ക് തീരുവ ഇളവ് നൽകിയത് പിൻവലിച്ച മഹാരാഷ്‌ട്ര സർക്കാർ നടപടി ശരിവച്ചു കൊണ്ടാണ് കോടതി വിധി.