കേരളകൗമുദി എന്നും പിന്നാക്ക വിഭാഗങ്ങൾക്കായി ശബ്ദം ഉയർത്തി: മന്ത്രി ബിന്ദു
Wednesday 01 April 2026 12:17 AM IST
ഇരിങ്ങാലക്കുട: കേരളകൗമുദി എന്നും പിന്നാക്ക വിഭാഗങ്ങൾക്കായാണ് ശബ്ദം ഉയർത്തിയതെന്ന് മന്ത്രി ഡോ. ആർ.ബിന്ദു. കേരളകൗമുദിയോടുള്ള ചങ്ങാത്തം മൂലമാണ് ഇവിടെ ഓടിയെത്തിയത്. വിനീതോത്സവ് ഗംഭീരമാക്കിയ വിനീത് ശ്രീനിവാസന് ഇരിങ്ങാലക്കുടയുടെ അഭിനന്ദനങ്ങൾ അർപ്പിക്കുന്നതായും മന്ത്രി പറഞ്ഞു. വിനീതോത്സവിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി.