പിക്കപ്പ് ലോറി ബൈക്കിലിടിച്ച് ബി.എൽ.ഒ മരിച്ചു

Wednesday 01 April 2026 12:23 AM IST

ഓയൂർ: പിക്കപ്പ് ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ബി.എൽ.ഒയുടെ ചുമതല വഹിച്ചിരുന്ന ലാബ് അസിസ്റ്റന്റ് മരിച്ചു. കൊല്ലം ടി.കെ.എം എൻജിനിയറിംഗ് കോളേജിലെ ലാബ് അസിസ്റ്റന്റ് കുളത്തൂപ്പുഴ നെല്ലിമൂട് ഷാഫി മൻസിലിൽ മുഹമ്മദ് റാഫിയാണ് (45) മരിച്ചത്. ഇന്നലെ രാവിലെ 8.30 ഓടെ ഇളമാട് കൂലിക്കോട് ക്ഷീര സഹകരണ സംഘത്തിന് സമീപത്തായിരുന്നു അപകടം. അഞ്ചൽ ഭാഗത്തേക്ക് വരികയായിരുന്ന റാഫി ഓടിച്ചിരുന്ന ഇരുചക്രവാഹനത്തിലേക്ക് എതിർദിശയിൽ നിന്ന് അമിതവേഗത്തിലെത്തിയ പിക്കപ്പ് ലോറി നിയന്ത്രണം തെറ്റി ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ റാഫിയെ ഉടൻ തന്നെ മീയണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.റാഫിയുടെ വാഹനത്തിന് പിന്നിലുണ്ടായിരുന്ന സ്കൂട്ടിയിലും സമീപത്തെ മതിലിലും ഇടിച്ച ശേഷം പിക്കപ്പ് ലോറി മറിഞ്ഞു., ഭാര്യ: ഷംജ. മക്കൾ: അമാനിക, ഐഷ.