ശ്രീ സത്യസായി സേവാ സംഘടന യുവജന ക്യാമ്പ്

Wednesday 01 April 2026 1:36 AM IST

തിരുവനന്തപുരം: ശ്രീ സത്യസായി സേവാ സംഘടനയുടെ നേതൃത്വത്തിൽ യുവജന വിഭാഗം സംഘടിപ്പിച്ച യുവജന സംഗമവും ക്യാമ്പും ചെങ്കള്ളൂർ സമിതിയിൽ നടന്നു.ആർക്കിടെക്ട് ജി.ശങ്കർ ഉദ്ഘാടനം ചെയ്തു.സ്റ്റേറ്റ് പ്രസിഡന്റ് വി.ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.സ്റ്റേറ്റ് കോഓർഡിനേറ്റർമാരായ പുരുഷോത്തമൻ പിള്ള,ആശ റോയ്,സായി പ്രസാദ്,ജില്ലാ പ്രസിഡന്റ് ആർ.ജി.വിനോദ് ബാബു,മുൻ സ്റ്റേറ്റ് പ്രസിഡന്റ് മനോജ് മാധവൻ,യൂത്ത് കോഓർഡിനേറ്റർമാരായ അനന്തു,സായി പാർവതി തുടങ്ങിയവർ പങ്കെടുത്തു.വിവിധ വിഷയങ്ങളിൽ വിദഗ്ദ്ധർ ക്ലാസുകളെടുത്തു.വൈകിട്ട് 5.30ന് മംഗള ആരതിയോടെ ക്യാമ്പ് സമാപിച്ചു.