കൊളിജിയം ശുപാർശകളിൽ തീരുമാനം വൈകരുത്: ജ.അഭയ് ഓക്ക
Wednesday 01 April 2026 1:14 AM IST
ന്യൂഡൽഹി: സുപ്രീംകോടതി കൊളീജിയം ജഡ്‌ജിയായി ശുപാർശ ചെയ്യുന്ന അഭിഭാഷകരുടെ പേരുകൾ കേന്ദ്ര സർക്കാർ അംഗീകരിക്കാൻ വൈകുന്നത് നല്ല കീഴ്‌വഴക്കമല്ലെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അഭയ് ഓക്ക പറഞ്ഞു. തീരുമാനം മാസങ്ങളോളം നീളുന്നത് അഭിഭാഷകരുടെ സ്വകാര്യതയെയും തൊഴിലിനെയും ബാധിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജഡ്‌ജിയായി ശുപാർശ ചെയ്യപ്പെട്ട കർണാടകയിലെ ഒരു യുവ അഭിഭാഷകന്, ഏകദേശം ഒമ്പത് മാസമാണ് കഷ്‌ടപ്പെടേണ്ടി വന്നത്. കൊളിജീയം ശുപാർശ ചെയ്യുന്ന ആൾക്ക് അഭിഭാഷക ജോലി ലഭിക്കില്ല ചെറുപ്പക്കാർക്ക് കുടുംബം പോറ്റാനാകാത്ത അവസ്ഥയുണ്ടാകും.
മജിസ്‌ട്രേറ്റ് തലത്തിൽ പരിഹരിക്കേണ്ട ജാമ്യാപേക്ഷകളിൽ പരിഹാരം തേടി ആളുകളെ സുപ്രീംകോടതിയെ സമീപിക്കുന്നത് നിയമവ്യവസ്ഥയുടെ പരാജയമാണ് കാണിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.