അക്കൗണ്ടുകൾ വിലക്കണമെന്ന നിർദ്ദേശം എതിർത്ത് എക്‌സ്

Wednesday 01 April 2026 1:19 AM IST

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ അപകീർത്തികരമായ കമന്റുകൾ നിറഞ്ഞവ അടക്കം 12 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ നിർദ്ദേശിച്ച കേന്ദ്ര ഇലക്‌ട്രോണിക് മന്ത്രാലയത്തിന്റെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് എക്സ്. കേന്ദ്ര സർക്കാർ ബ്ളോക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ട അക്കൗണ്ടിലെ പോസ്റ്റുകൾ ബന്ധപ്പെട്ട 69 എ വകുപ്പിന് കീഴിൽ വരുന്നില്ലെന്ന് എക‌്സ് വാദിക്കുന്നു.

ഡോ. നിമോ യാദവ് എന്ന അക്കൗണ്ടിന്റെ ഉടമ പ്രതീക് ശർമ്മ സമർപ്പിച്ച ഹർജിയിൽ എക്സ് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ആവശ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തുകയും വിവാദപരമായ പോസ്റ്റുകൾ പ്രസിദ്ധീകരിക്കുകയും ചെയ്ത ഡോ. ​​നിമോ യാദവ് അക്കൗണ്ട് ബ്ലോക്ക് ചെയ്‌തിരുന്നു.

പോസ്റ്റുകൾ തടയുന്നതിന് പകരം അക്കൗണ്ട് പാടെ ബ്ലോക്ക് ചെയ്യുന്നത് ശരിയല്ലെന്നാണ് എക്‌സിന്റെ നിലപാട്. അക്കൗണ്ട് ഉടമകളുടെ വാദം കേൾക്കാതെ ബ്ളോക്ക് ചെയ്യാനാകില്ല.