രേഖകളില്ലാതെ താമസം: വിദേശ വനിതകൾ അറസ്റ്റിൽ
Wednesday 01 April 2026 1:21 AM IST
ഡെറാഡൂൺ: വ്യാജ രേഖകളുമായി അനധികൃതമായി താമസിച്ചതിന് മൂന്ന് വിദേശ വനിതകൾ അറസ്റ്റിൽ.
ഉസ്‌ബെക്കിസ്ഥാനിൽ നിന്നുള്ള രണ്ടുപേരെയും കിർഗിസ്ഥാൻ സ്വദേശിയേയുമാണ് അറസ്റ്റ് ചെയ്തത്.
'ഓപ്പറേഷൻ ക്രാക്ക്ഡൗണിന്റെ' ഭാഗമായി റായ്പൂർ പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
കരീന, നിഗോറ നീം എന്നിവർ ഒരു ഫ്ളാറ്റിൽ താമസിച്ചിരുന്നതായും അവരുടെ കൈവശം വ്യാജ ഇന്ത്യൻ രേഖകൾ ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. ഒരു വർഷത്തെ വിസയിൽ 2023ൽ ഇന്ത്യയിലെത്തിയതായും കാലാവധി കഴിഞ്ഞിട്ടും മടങ്ങിയില്ലെന്നും ചോദ്യം ചെയ്യലിൽ എറിക്ക വെളിപ്പെടുത്തി. 2022 ലും 2023 ലും നേപ്പാൾ അതിർത്തി കടന്ന് അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ചതായും കരീനയും നിഗോറയും വെളിപ്പെടുത്തി. ഡൽഹിയിൽ ഒരു പരിചയക്കാരൻ വഴിയാണ് വ്യാജ ഇന്ത്യൻ രേഖകൾ നേടിയത്.