മോഷണക്കുറ്റം ആരോപിച്ച്‌ ഏഴ് വയസുകാരനെ ഫ്രീസറിനുള്ളിൽ പൂട്ടിയിട്ടു; യുവാവ് അറസ്റ്റിൽ

Wednesday 01 April 2026 2:11 PM IST

ലക്‌നൗ: മോഷണം ആരോപിച്ച് ഏഴുവയസുകാരനെ അഞ്ചുമണിക്കൂറോളം ഫ്രീസറിൽ പൂട്ടിയിട്ട് യുവാവ്. ഉത്തർപ്രദേശിലെ ഹാംപൂരിലാണ് സംഭവം. വർക്ക് ഷോപ്പ് ജീവനക്കാരനായ മുഹമ്മദ് ആസാദാണ് കുട്ടിയെ ഫ്രീസറിൽ പൂട്ടിയിട്ടത്. വർക്ക് ഷോപ്പിലെ സാധനങ്ങൾ മോഷ്ടിച്ചെന്നാരോപിച്ച് ഇയാൾ കുട്ടിയെ ഫ്രീസറിൽ പൂട്ടിയിട്ട് ചോദ്യം ചെയ്യുകയായിരുന്നു. ചൊവ്വാഴ്‌ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ഡീപ് ഫ്രീസർ തുറന്ന് യുവാവ് കുട്ടിയെ ചോദ്യംചെയ്യുന്നതും വീണ്ടും പൂട്ടിയിടുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവത്തിൽ പരാതി ലഭിച്ചതിനെത്തുടർന്ന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. കുട്ടിയെ ഒരു പാഠം പഠിപ്പിക്കാനാണ് ഇങ്ങനെ ചെയ്‌തതെന്നാണ് യുവാവിന്റെ മൊഴി. കുട്ടി നിലവിളിച്ചിട്ടും അവനെ സ്വതന്ത്രനാക്കാൻ യുവാവ് തയ്യാറായില്ല. ഭയന്നുവിറച്ചിരുന്ന കുട്ടിയെ നാട്ടുകാർ ഇടപെട്ടാണ് രക്ഷപ്പെടുത്തിയത്.