കാപ്പ ചുമത്തി ജയിലിലടച്ചു
Thursday 02 April 2026 5:04 PM IST
അങ്കമാലി: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കറുകുറ്റി പുത്തൻപുരയ്ക്കൽ വീട്ടിൽ റിധിൻ ബേബിയെയാണ് (27) വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കളക്ടർ ജി.പ്രിയങ്കയാണ് ഉത്തരവിട്ടത്. അങ്കമാലി, ചെങ്ങമനാട്, കൊരട്ടി, ഫോർട്ട്കൊച്ചി സ്റ്റേഷൻ പരിധികളിലായി നിരവധി കേസുകൾ ഇയാൾക്കെതിരെയുണ്ട്. ഫെബ്രുവരി 4ന് കറുകുറ്റി മരങ്ങാടം പടിഞ്ഞാറെ കപ്പേളയ്ക്ക് സമീപത്ത് നിന്ന് ബുള്ളറ്റ് മോഷ്ടിച്ച കേസിലാണ് കാപ്പ ചുമത്തിയത്. ഇൻസ്പെക്ടർ എ.രമേഷ്, എസ്.ഐ കെ.എ.പോളച്ചൻ, എ.എസ്.ഐമാരായ ജയശ്രീ, സജീഷ്, സി.പി.ഒമാരായ ഷെരീഫ്, വിജോമോൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.