എ.വി. ഗോപാലൻ
നീലേശ്വരം: പയ്യന്നൂർ തായിനേരി എസ്.എ.ബി.ടി എം.എച്ച്.എസ് റിട്ട. അദ്ധ്യാപകൻ ചായ്യോത്ത് സ്റ്റേഷൻ വളപ്പിലെ എ.വി. ഗോപാലൻ (80) നിര്യാതനായി. കണിയാട തായത്തറക്കാൽ ഭഗവതി ക്ഷേത്രം ഭരണ സമിതി അംഗം, ചായ്യോത്ത് പെരിങ്ങാര ദുർഗ്ഗ ഭഗവതി ക്ഷേത്രം ഭരണ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യ: വി.കെ. ഷൈലജ (റിട്ട. അദ്ധ്യാപിക, ചായ്യോത്ത് എച്ച്.എസ്.എസ്). മക്കൾ: ഡോ. വി.കെ. സൗമ്യ (ശ്രേയസ് ആയുർവേദ ഹോസ്പിറ്റൽ, നീലേശ്വരം കോൺവെന്റ് ജംഗ്ഷൻ), വി.കെ. ഷാരോൺ (ഐടി എഞ്ചിനീയർ, നെസ്റ്റ് ഇൻഫോടെക്, കാക്കനാട് ). മരുമകൻ: ധനരാജ് മാടക്കത്ത് (സിവിൽ എഞ്ചിനീയർ, മംഗളൂരു), നിരുപമ കണ്ണൻ (അദ്ധ്യാപിക, എസ്.എൻ.ജി.സി.ഇ.ടി, കോറോം, പയ്യന്നൂർ). സഹോദരങ്ങൾ: എ.വി. കുഞ്ഞിരാമൻ, ഗോവിന്ദൻ (പീപ്പിൾസ് ലൈറ്റ് ആൻഡ് സൗണ്ട്, പയ്യന്നൂർ), എ.വി. കുഞ്ഞിക്കൃഷ്ണൻ (ബെസ്റ്റോ), എ.വി. കല്യാണി, എ.വി. ശേഖരൻ, എ.വി. കമല, ലക്ഷ്മി, എ.വി. ബാബുരാജ് (പീപ്പിൾസ്), പരേതയായ ദേവകി.