സംസ്‌കാര വേദി കലാജാഥ നടത്തി

Thursday 02 April 2026 12:31 AM IST

പാലാ : കേരള കോൺഗ്രസ് (എം) സംസ്‌കാര വേദി സംഘടിപ്പിച്ച കലാജാഥ മുത്തോലിയിൽ ജനറൽ സെക്രട്ടറി ഡോ.സ്റ്റീഫൻ ജോർജ് ഉദ്ഘാടനം ചെയ്തു. സംസ്‌കാര വേദി സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ഡോ.വർഗീസ് പേരയിൽ അദ്ധ്യക്ഷത വഹിച്ചു. ടോബിൻ കെ. അലക്‌സ്, പ്രൊഫ.ബാബു. ടി ജോൺ, ബിജു പാലൂപടവൻ,പ്രൊഫ.മാത്യു തെള്ളി, സിനി ആർട്ടിസ്റ്റ് ജയിംസ് കൊട്ടാരം, ജയ്‌സൺ കുഴികോടിൽ, മാത്യു പാലത്താനം, മാത്യുകുട്ടി ചേന്നാട്ട്, മൈക്കിൾ മറ്റപ്പള്ളിൽ, ബോസ് മോൻ ജോസഫ്, ബിബിൻ മാത്യു, ജയ്‌സൺ മാന്തോട്ടം,ആന്റണി പി ജെ തുടങ്ങിയവർ പ്രസംഗിച്ചു.