പായിപ്പാട് മണ്ഡല പര്യടനം നടത്തി
Thursday 02 April 2026 12:32 AM IST
ചങ്ങനാശേരി : ചങ്ങനാശേരി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി വിനു ജോബിന്റെ പായിപ്പാട് മണ്ഡലം പര്യടനം നക്രാപുതുവേലിൽ ഡി.സി.സി ജനറൽ സെക്രട്ടറി പി.എച്ച് നാസർ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ ബിജി തോമസ് അദ്ധ്യക്ഷത വഹിച്ചു. ആന്റണി കുന്നുംപുറം, കെ.എ ജോസഫ്, പി.എം കബീർ, ജോഷി കുറുക്കൻകുഴിയിൽ, ബാബു കുട്ടൻചിറ, ഡെന്നീസ് ജോസഫ്, സോണി കുട്ടംപേരൂർ, സിംസൺ വേഷ്ണാൽ, ജെയിംസ് വേഷ്ണാൽ, പി.സി വർഗീസ്, വത്സമ്മ കുഞ്ഞുമോൻ, പൊന്നപ്പൻ വട്ടക്കേരി എന്നിവർ പങ്കെടുത്തു.