ഇന്ദിര ഗ്യാരണ്ടി മുഖച്ഛായ മാറ്റും 

Thursday 02 April 2026 12:32 AM IST

ചങ്ങനാശേരി : രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടി കേരളത്തിന്റെ മുഖച്ഛായ മാറ്റുമെന്ന് എ.ഐ.സി.സി വർക്കിഗ് കമ്മിറ്റി അംഗം സച്ചിൻ പൈലറ്റ് പറഞ്ഞു. യു.ഡി.എഫ് വനിത സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ മുഖ്യപ്രസംഗം നടത്തി. ബെറ്റി റ്റോജോ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ ജോമി ജോസഫ്, പി.എച്ച് നാസർ, പി.എൻ നൗഷാദ്, ആന്റണി കുന്നുംപുറം, കെ.എ ജോസഫ്, കെ.എം നജിയാ, ലാലിമ്മ ടോമി, ഗീതാ ശ്രീകുമാർ, ജയശ്രീ പ്രഹ്‌ളാദൻ, ആര്യാ ശ്യാം, ഷെമി ബഷീർ, മനുകുമാർ, സുനിമോൾ ചാക്കോ, വീണാ ദിലീപ്, ജിനി സിബി, സെലിൻ ബാബു, മിനി കൊണ്ടോടി എന്നിവർ പങ്കെടുത്തു.