തപസ്യ കോട്ടയം യൂണിറ്റ് ആദരിച്ചു

Thursday 02 April 2026 12:33 AM IST

കോട്ടയം : എം.ജി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഓണററി ഡോക്ടറേറ്റ് ലഭിച്ച ഡോ. തിരുവിഴ ജയശങ്കറിനും, കേന്ദ്ര ഫിലിം സർട്ടിഫിക്കേഷൻ ബോർഡ് മെമ്പർ ഡോ. ശ്രീവിദ്യ രാജീവിനും തപസ്യ കലസാഹിത്യവേദി കോട്ടയം യൂണിറ്റ് ആദരവ് നൽകി. രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ സംഘചാലക് എ.കേരളവർമ്മ ഉദ്ഘാടനം ചെയ്തു. തപസ്യ യൂണിറ്റ് പ്രസിഡന്റ് ആർ.സുരേന്ദ്രലാൽ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പി.ജി.ഗോപാലകൃഷ്ണൻ ആമുഖപ്രസംഗം നടത്തി. പി.എൻ.ബാലകൃഷ്ണൻ, കുടമാളൂർ രാധാകൃഷ്ണൻ, കുടമാളൂർ മുരളീധര മാരാർ, പൊതിയിൽ നാരായണചാക്യാർ, മോഹനൻ എം.ജി, സുരേന്ദ്രകമ്മത്ത് എന്നിവർ പ്രസംഗിച്ചു.