സമ്മർ കോച്ചിംഗ് ക്യാമ്പ് 6 മുതൽ

Thursday 02 April 2026 12:50 AM IST

കോട്ടയം : ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ 6 മുതൽ അത്‌ലറ്റിക്‌സ്, കളരിപ്പയറ്റ് , യോഗ, ഫുട്ബാൾ ,വോളിബാൾ, ബാസ്‌ക്കറ്റ്‌ബാൾ, സ്വിമ്മിംഗ്, ബേസ്‌ബാൾ, ഷട്ടിൽ ബാഡ്മിന്റൺ, കബഡി, റസ്‌ലിംഗ്, ത്രോബാൾ, ഖോഖോ, തായ്‌ക്കൊണ്ടോ , സോഫ്റ്റ്‌ബാൾ, ആം റസ്‌ലിംഗ്, കരാട്ടെ, സൈക്ലിംഗ്, റോളർ സ്‌കേറ്റിംഗ് എന്നീ കായിക ഇനങ്ങളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് നടത്തും. 10 വയസിന് മുകളിൽ പ്രായമുള്ളവർ ആധാർ കാർഡിന്റെ പകർപ്പ്, ഫോട്ടോ എന്നിവയുമായി നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിലുള്ള ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ 4 ന് വൈകിട്ട് 5 ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ : 0481 2563825, 9446128682.