ആർമിയിൽ അഗ്നിവീർ ആകാം, ഓൺലൈനായി അപേക്ഷിക്കാനുള്ള തീയതി നീട്ടി
Wednesday 01 April 2026 6:19 PM IST
തിരുവനന്തപുരം: അഗ്നിവീർ (ആർമി) റിക്രൂട്ട്‌മെന്റിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ഏപ്രിൽ 10 വരെ നീട്ടി. എല്ലാ യോഗ്യരായ ഉദ്യോഗാർത്ഥികളും നിശ്ചിത സമയപരിധിക്കുള്ളിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ നിർദ്ദേശിക്കുന്നു. നേരത്തെ അപേക്ഷിക്കാൻ കഴിയാത്ത ഉദ്യോഗാർത്ഥികൾക്ക് ഒരു മികച്ച അവസരമാണ്.
അഗ്നിപഥ് സ്‌കീമിന് കീഴിൽ അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്നിക്കൽ, അഗ്നിവീർ ക്ലർക്ക്/സ്റ്റോർ കീപ്പർ ടെക്നിക്കൽ, അഗ്നിവീർ ട്രേഡ്സ്മാൻ (10ാം ക്ലാസ് & 8ാം ക്ലാസ്) തുടങ്ങിയ വിവിധ വിഭാഗങ്ങളിലേ ക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.