ഭാര്യക്ക് അമിത ലൈംഗികാസക്തി,​ അശ്ലീല വീഡിയോകളിലെ കാര്യങ്ങൾ ചെയ്യാൻ നിർബന്ധിക്കുന്നു, ലൈംഗിക പീഡനത്തി​ന് ഇരയാക്കുന്നുവെന്ന് യുവാവിന്റെ പരാതി

Wednesday 01 April 2026 8:34 PM IST

ബംഗളുരു: ഭാര്യയുടെ അമിത ലൈംഗീക ആസക്തി കാരണം അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് പരാതിയുമായി യുവാവ്. ബംഗളുരുവിലെ നാഗർഭാവി സ്വദേശിയായ യുവാവാണ് ഭാര്യക്കെതിരെ പരാതിയുമായി രംഗത്ത് വന്നത്. ഭാര്യക്കെതിരെ ലൈംഗിക പീഡനം,​ ലൈംഗിക ദുരുപയോഗം ,​ വഞ്ചന എന്നീ കുറ്റങ്ങളാണ് ആരോപിച്ചിരിക്കുന്നത്. ദാമ്പത്യ ജീവിതത്തിൽ ഭാര്യവീട്ടുകാർ തുടർച്ചയായി ഇടപെടുന്നത് വഴക്കിന് കാരണമാകുന്നുണ്ടെന്നും 37കാരനായ ഭർത്താവ് ആരോപിച്ചു

31കാരിയെയാണ് യുവാവ് വിവാഹം കഴിച്ചത്. തുടർന്ന് ബംഗളുരുവിന് സമീപം ജക്കുരുവിലെ വില്ലയിലേക്ക് താമസം മാറുകയും ചെയ്തു. ഭാര്യ തന്റെ സാമ്പത്തിക സ്ഥിതിയെയും ജീവിത ശൈലിയെയും പരിഹസിക്കാറുണ്ട്. സമ്പന്ന സുഹൃത്തുക്കളോടൊത്ത് ഭാര്യ സമയം ചെലവഴിക്കുകയും പതിവായി പാർട്ടികളിലും മദ്യപാന സദസുകളിലും പങ്കെടുക്കുകയും ചെയ്തുവെന്ന് ഭർത്താവ് ആരോപിച്ചു.

ഭാര്യ തന്നെ തുടർച്ചയായി ലൈംഗിക പീഡനത്തിന് ഇരയാക്കി. അശ്ലീല വീഡിയോകൾ കാണിച്ച് അതിലെ കാര്യങ്ങൾ ചെയ്യാൻ നിർബന്ധിക്കാറുണ്ടെന്നും യുവാവ് പരാതിയിൽ പറയുന്നു. ഭാര്യയുടെ സുഹൃത്തായ യുവതിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർ‌ബന്ധിച്ചുവെന്നും സ്വകാര്യ ജീവിതത്തിന്റെ വിശദാംശങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ സമ്മർദ്ദം ചെലുത്താറുണ്ടെന്നും ഭർത്താവ് ആരോപിച്ചു. തന്റെ മുൻകാമുകൻമാരുമായി ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്നും ഭർത്താവ് പറഞ്ഞു.

മുൻ കാമുകൻമാരുമായി വിവാഹേതര ബന്ധമുണ്ടെന്ന് ഭാര്യ സമ്മതിച്ചതായും ഭർത്താവ് പറഞ്ഞു. പ്രശ്നങ്ങളെ തുടർന്ന് 2024 ജൂലായ് നാലിന് മദ്ധ്യസ്ഥ ചർച്ച നടന്നു. തുടർന്ന് തന്നെ സെപ്തംബർ 24ന് വീട്ടിൽ നിന്ന് പുറത്താക്കിയതായും യുവാവ് ആരോപിച്ചു. അതേസമയം ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യയും രംഗത്തെത്തിയിട്ടുണ്ട്. തമിഴ്നാട്ടിൽ ഭർത്താവിനെതിരെ എഫ്.ഐ.ആ‍ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഭാര്യ വീട്ടുകാർ പറയുന്നു.