സ്വകാര്യബസ് ജീവനക്കാർ തമ്മിൽ സംഘർഷം

Thursday 02 April 2026 12:40 AM IST

തൊടുപുഴ: നഗരത്തിൽ സ്വകാര്യബസ് ജീവനക്കാർ തമ്മിൽ സംഘർഷം.ഇന്നലെ രാവിലെ സമയക്രമവുമായി ബന്ധപ്പെട്ട് ബസ് സ്റ്റാൻഡിനുള്ളിലായിരുന്നു സംഭവം. തൊടുപുഴ - മൂലമറ്റം റൂട്ടിൽ സർവീസ് നടത്തുന്ന തച്ചുപറമ്പിൽ ബസിലെയും,വണ്ണപ്പുറം - കാഞ്ഞിരപ്പിള്ളിറൂട്ടിൽ സർവീസ് നടത്തുന്ന ആനകെട്ടിപ്പറമ്പിൽ ബസിലെയും ജീവനക്കാർ തമ്മിലുണ്ടായ തർക്കമാണ് കയ്യാങ്കളിയിലെത്തിയത്.സംഭവത്തെ തുടർന്ന് ആനകെട്ടിപറമ്പിൽ ബസിലെ ഡ്രൈവർ അതുലിനെ മർദ്ദിച്ചതായ പരാതിയുടെ അടിസ്ഥാനത്തിൽ തച്ചുപറമ്പിൽ ബസിലെ ജീവനക്കാരനെതിരെ കേസ് എടുത്തതായി തൊടുപുഴ പൊലീസ് അറിയിച്ചു.തച്ചുപറമ്പിൽ ബസ് ജീവനക്കാരും ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. ബസ് സ്റ്റാൻഡിൽ സ്വകാര്യബസുകൾ തമ്മിലുള്ള കയ്യാങ്കളിയും വാക്കേറ്റവും പതിവായതോടെ യാത്രക്കാർ ഭീതിയിലാണ്.പ്രശ്നമുണ്ടായാൽ പൊലീസ് കാര്യക്ഷമമായി ഇടപെടുന്നില്ലെന്നും ആക്ഷേപമുണ്ട്.