എഫ്.സി.ആർ.എ ബില്ലിൽ പ്രതിഷേധം

Thursday 02 April 2026 12:18 AM IST
എഫ്.സി.ആർ.എ ഭേദഗതിബിൽ

പയ്യാവൂർ: എഫ്.സി.ആർ.എ ഭേദഗതിബിൽ ഇന്ത്യൻ മതേതരത്വത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്ന ബില്ലാണെന്നും മത ന്യൂനപക്ഷ സ്ഥാപനങ്ങൾക്ക് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 25 വിഭാവനം ചെയ്യുന്ന അവകാശങ്ങളുടെ ലംഘനമായതിനാൽ ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ടെന്നും കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റി. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഡോ. ഫിലിപ്പ് കവിയിൽ യോഗം ഉദ്ഘാടനം ചെയ്തു. തലശേരി അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജിമ്മി ആയിത്തമറ്റം ആമുഖ പ്രഭാഷണവും ഗ്ലോബൽ ട്രഷറർ ടോണി പുഞ്ചക്കുന്നേൽ മുഖ്യപ്രഭാഷണവും നടത്തി. അതിരൂപത സെക്രട്ടറിമാരായ പീയൂസ് പറയിടം, ഷീജ കാറുകുളം, വൈസ് പ്രസിഡന്റ്മാരായ ബെന്നിച്ചൻ മഠത്തിനകം, ഐ.സി. മേരി, ടോമി കണയങ്കൽ, ഷിനോ പാറയ്ക്കൽ, സെക്രട്ടറിമാരായ ജെയിംസ് ഇമ്മാനുവേൽ, വർഗീസ് പള്ളിച്ചിറ തുടങ്ങിയവർ പ്രസംഗിച്ചു.